Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. K. J. Reena

പി​ന്നോ​ട്ടി​ല്ല, നി​യ​മ​പോ​രാ​ട്ടം തു​ട​രും: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഡോ. ​കെ. ജെ. ​റീ​ന

കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നു​ള്ള ത​ന്‍റെ സ്ഥ​ലം​മാ​റ്റം ശ​രി​വെ​ച്ച ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ച്ച് ഡോ. ​കെ. ജെ. ​റീ​ന. സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ നി​ന്നും താ​ൻ പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഡോ. ​കെ. ജെ. ​റീ​ന​യു​ടെ സ്ഥ​ലം​മാ​റ്റം സ്റ്റേ ​ചെ​യ്ത അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി. ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളി കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

പു​തി​യ ഡി​എ​ച്ച്എ​സി​ന് ചു​മ​ത​ല ല​ഭി​ച്ച ശേ​ഷ​മാ​ണ് ഡോ. ​കെ. ജെ. ​റീ​ന ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​തെ​ന്നും ഇ​ത് കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.
റീ​ന​യു​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണെ​ന്നും, അ​വ​രെ ത​രം​താ​ഴ്ത്തി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തെ​ന്നും അ​തി​നാ​ൽ ട്രൈ​ബ്യൂ​ണ​ലി​ന്റെ സ്റ്റേ ​റ​ദ്ദാ​ക്ക​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്റെ വാ​ദം ഒ​ടു​വി​ൽ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

Latest News

Corehub Up